2018 October 22 Monday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

മാഹി മദ്യം വില്‍പ്പന നടത്തുന്നയാള്‍ പിടിയില്‍

കല്‍പ്പറ്റ: മാഹി മദ്യം വില്‍പ്പന നടത്തുന്നയാളെ കല്‍പ്പറ്റ എക്‌സൈസ് സംഘം പിടികൂടി.
ഉടുപ്പി ജില്ലയില്‍ നാരാവി വില്ലേജില്‍ ചിത്രാംഗദനാണ് 5.500 ലിറ്റര്‍ മദ്യവുമായി പിടിയിലായത്.ബീവറേജ് ഔട്ട്‌ലെറ്റുകളില്‍ അവധിയായ ദിവസങ്ങളില്‍ നാല് മുതല്‍ അഞ്ചിരട്ടിവരെ വിലയീടാക്കി വില്‍പ്പന നടത്തുകയാണ് മുമ്പ് മുട്ടില്‍ സ്വദേശികൂടിയായ ഇയാളുടെ പതിവ്.നിരന്തരമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി. അബുവിന്റെ നിര്‍ദേശ പ്രകാരംഏലിയാസ് ഇ.വി റെയ്ഡിന് നേതൃത്വം നല്‍കി. ഓഫിസര്‍മാരായ ടി.ബി അജീഷ്, എ.സി ചന്ദ്രന്‍, ഒ. സജീവ്, പിന്റോജോണ്‍, കെ.എ അര്‍ജ്ജുണ്‍, കെ.സി പ്രീജ സംഘത്തിലുണ്ടായിരുന്നു.

വിദേശ മദ്യവുമായിരണ്ട് യുവാക്കള്‍ പിടിയില്‍

വിളമ്പുകണ്ടം: അനധികൃതമായി 35 കുപ്പി വിദേശ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍. പൊഴുതന പറയാനിക്കല്‍ സുധീഷ് (38), കാവുംമന്ദം ചോലക്കല്‍ സാജുദ്ദീന്‍ (31) എന്നിവരെയാണ് കമ്പളക്കാട് എസ്.ഐ അജേഷിന്റെ നേതൃത്വത്തില്‍ കൈപ്പാട്ടുകുന്ന് വെച്ച് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.