2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാഹി നാളെ പോളിങ് ബൂത്തിലേക്ക്

മാഹി: കേന്ദ്ര ഭരണ പ്രദേശമായ മാഹിയില്‍ ഇന്നലെ പ്രചാരണം അവസാനിച്ചു. മറ്റെവിടെയുമില്ലാത്ത നിയന്ത്രണമായിരുന്നു മാഹിയില്‍. സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിച്ച ബോര്‍ഡുകളോ ബാനറുകളോ പോസ്റ്ററുകളോ ഇവിടെ പാടില്ലായിരുന്നു. അറിയാതെ പോസ്റ്റര്‍ പതിച്ച പലരുടെയും പേരില്‍ കേസ് നിലവിലുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രസേന മാഹിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. മാഹി എസ്.ഐ എം. ഇളങ്കോയുടെ നേതൃത്വത്തില്‍ 130 പേരടങ്ങുന്ന 52 ബറ്റാലിയന്‍ സി.ആര്‍.പി.എഫ് മാഹിയില്‍ എത്തിയിട്ടുണ്ട്. പുതുച്ചേരിയില്‍ 959566 വോട്ടര്‍മാരാണുള്ളത്. മാഹിയില്‍ 29951 വോട്ടര്‍മാരും. ഡി.എം.കെ സഖ്യത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി. വൈദ്യലിംഗവും എ.ഐ .ഡി.എം.കെ സഖ്യത്തിലുള്ള എന്‍.ആര്‍ കോണ്‍ഗ്രസിലെ നാരായണ സാമി കേശവദാസ്, സി.പി.എം പിന്തുണക്കുന്ന കമലാഹസന്റെ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി എം. എ സുബ്രമണ്യവുമാണ് പ്രധാന കക്ഷികള്‍.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.