2018 May 12 Saturday

മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

മാഹി: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ വീട് മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും. രാത്രി എട്ടുമണിക്ക് പള്ളൂരിലുള്ള ബാബുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് സന്ദര്‍ശിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടില്ല. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട്ടില്‍ പോകാതെ വാവുവിന്റെ വീട് സന്ദര്‍ശിക്കുന്നതില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.