2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തിരഞ്ഞെടുക്കുന്നു. ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് ബിരുദവും ബി.എഡും കംപ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുള്ള കംപ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന. പാഠഭാഗങ്ങളുടെ ഉള്ളടക്ക നിര്‍മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി അറ്റ് സ്‌കൂള്‍ പ്രോജക്ട് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റുജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരാണ് അപേക്ഷിക്കേണ്ടത്. www.stichool.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ പത്തിന് മുമ്പ് അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവരെ പ്രോജക്ടിന്റെ നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ നിയമിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.