2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാവോയിസ്റ്റ് വെടിവയ്പ്പിനെ ന്യായീകരിച്ച് ബാലകൃഷ്ണ പിള്ള

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ നിലപാട് ശരിയാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.
അന്യസംസ്ഥാനത്തുള്ളവര്‍ക്കു പരിശീലനം നേടാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു പ്രദേശമായി കേരളത്തെ മാറ്റരുത്.
മാവോയിസ്റ്റുകളായി പ്രവര്‍ത്തിച്ച സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് യു.എ.പി.എ ചുമത്തിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ബാലകൃഷ്ണപിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എന്‍.എസ്.എസിന്റെ ശരിദൂര നിലപാട് കൂട്ടായ തീരുമാനമല്ല. അത് ജന. സെക്രട്ടറി സുകുമാരന്‍ നായരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമായിരുന്നു.
സമദൂര നിലപാടില്‍നിന്ന് മാറിയിട്ടില്ലെന്നും എന്നാല്‍ സമുദായ നേതാക്കള്‍ക്കു വ്യക്തിപരമായ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ഡിസംബര്‍ 11ന് മൂവാറ്റുപുഴയില്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.