2019 December 06 Friday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

മാവോയിസ്റ്റ് ഭീഷണിയില്‍ പോളിങ് ബൂത്തുകള്‍

മണ്ണാര്‍ക്കാട്: മേഖലയിലെ മൂന്ന് പോളിങ് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയെതുടര്‍ന്ന് പൊലിസ് സുരക്ഷ ശക്തമാക്കി. ഇതിനായുള്ള നിര്‍ദേശങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് കൈമാറിതായി പൊലിസ് പറഞ്ഞു. മണ്ണാര്‍ക്കാട് മേഖലയിലെ കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പൂഞ്ചോല, ഇരുമ്പകച്ചോല കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ അമ്പലപ്പാറ എന്നീ ബൂത്തുകളിലാണ് മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്റലിജിയന്‍സിന് ലഭിക്കുന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ ബൂത്തുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മണ്ണാര്‍ക്കാട് സര്‍ക്കിള്‍ പരിധിയിലെ പോളിങ് ബൂത്തുകളാണിവ. സി.ആര്‍.പി.എഫ് ഉള്‍പ്പെടെയുള്ള പൊലിസ് അംഗങ്ങളെ ഏര്‍പ്പെടുത്തും. ഇതിനുപുറമേ മണ്ണാര്‍ക്കാട് താലൂക്കില്‍ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. കുമരംപുത്തൂരിലെ പള്ളിക്കുന്ന്, കാഞ്ഞിരപ്പുഴ കല്ലാംകുഴി, ചങ്ങലീരി, ചേറുംകുളം, കുന്തിപ്പുഴ, കച്ചേരിപറമ്പ്, കുളപ്പാടം എന്നിവയാണിവ. ഇവിടെയെല്ലാം ശക്തമായ പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തും.
പൂഞ്ചോലയിലും ഇരുമ്പകച്ചോലയിലും പോളിങ് ബൂത്തുകള്‍ സമീപത്ത് മാവോയിസ്റ്റ് സാന്നിധ്യം മുന്‍പ് തന്നെ വെളിപ്പെട്ടതാണ്. അമ്പല പാറയില്‍ ആകട്ടെ പോളിങ് ബൂത്ത് സമീപത്ത് ഏതാനും മീറ്ററുകള്‍ക്ക് അപ്പുറമാണ് മാവോയിസ്റ്റും പൊലിസുമായി വെടിവെപ്പുണ്ടായത്.
ഇതിനെല്ലാം പശ്ചാത്തലത്തിലാണ് മണ്ണാര്‍ക്കാട് മേഖലയിലെ ഈ മൂന്ന് പൊലിസ് സ്റ്റേഷനുകള്‍ അതീവസുരക്ഷാ മേഖലയായ പ്രഖ്യാപിക്കുകയും കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത്. മണര്‍കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫര്‍ഷാദ് നേതൃത്വത്തിലാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.