2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മാവോയിസ്റ്റ് നേതാവ് അജിതയുടെ മൃതദേഹം ഇന്ന് ഉച്ചയോടെ കോഴിക്കോട് വെസ്റ്റ് ഹില്ലിലുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെ സംസ്‌കരിക്കാനായി പൊലിസിന്റെ മേല്‍നോട്ടത്തില്‍ ഹരജിക്കാരനു വിട്ടുകൊടുക്കണം. മലപ്പുറം ജില്ലാ പൊലിസ് സൂപ്രണ്ട് ഇതിനുള്ള മേല്‍നോട്ടം വഹിക്കണം. സര്‍ക്കാരിനെതിരേ മുദ്രാവാക്യം മുഴക്കാനോ ക്രമസമാധാന പ്രശ്‌നമുണ്ടാക്കാനോ പാടില്ല.
ശ്മശാനത്തിലേക്ക് എത്തിക്കുന്ന മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഹരജിക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അജിതയുടെ ബന്ധുക്കള്‍ക്കും മതിയായ അവസരം നല്‍കണം. മൃതദേഹം സംസ്‌കരിക്കുന്ന നടപടികള്‍ സമാധാനപരമായിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
അജിതയുടെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മധുര സ്വദേശിയായ  അഭിഭാഷകന്‍ ഭഗവത്‌സിങ് നല്‍കിയ ഹരജിയിലാണ് ഉത്തരവ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.