2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മാള്‍ഡയില്‍ ഇടിമിന്നലേറ്റ് ഏഴു മരണം, 12 പേര്‍ക്ക് പരുക്ക്

മാള്‍ഡ: പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ ഇടിമിന്നലേറ്റ് ഒരു കുംടുംബത്തിലെ രണ്ടുപേരുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. റത്വയിലെ കാഹല്‍ ഗ്രാമത്തില്‍ 63 കാരനും ബന്ധുവായ 26 കാരനുമാണ് മരിച്ചത്. മറ്റ് നാല് ബന്ധുക്കള്‍ക്കൊപ്പം കൃഷിയിടത്തില്‍ പുലര്‍ച്ചെ തൊഴിലിനിടെയാണ് മിന്നലേറ്റത്.

മറ്റുള്ളവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുന്നു.
ഹരിശ്ചന്ദ്രപൂരില്‍ രണ്ടുപേരും ചഞ്ചോലില്‍ ഒരാളും മറ്റ് രണ്ടിടങ്ങളിലായി രണ്ടുപേരുമാണ് മരണമടഞ്ഞത്. ഇവിടങ്ങളില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.