2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാലിന്യ സംസ്‌കരണം: സെമിനാര്‍ സംഘടിപ്പിച്ചു

തിരുവനന്തപുരം: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശുചിത്വ മിഷന്‍ വി .ജെ .ടി ഹാളില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
മേയര്‍  വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം എന്നത് ജീവിതത്തിലെ ആപ്തവാക്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെമിനാറില്‍ നിന്നും പാഠം ഉള്‍കൊണ്ട്  മാലിന്യം വലിച്ചെറിയുകയോ,കത്തിക്കുകയോ ചെയ്യരുതെന്ന് മാതാപിതാക്കളെ ബോധവല്‍കരിക്കുന്നത് യുവതലമുറയുടെ ഉത്തരവാദിത്വമാണെന്ന് ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഡോ. കെ വാസുകി  പറഞ്ഞു. ശുചിത്വ മിഷന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സി വി ജോയി സ്വാഗതം പറഞ്ഞു. പരിപാടിയില്‍ നഗരത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. നഗരത്തിലെ നിലവിലുള്ള മാലിന്യസംസ്‌ക്കരണ സംവിധാനത്തെക്കുറിച്ചും വിവിധ ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണ രീതികളില്‍ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് പ്രോഗ്രാം ഓഫീസര്‍ അമീര്‍ ഷാ നടത്തിയ പവര്‍പോയിന്റ് അവതരണത്തില്‍ വിശദീകരിച്ചു. പ്രോഗ്രാം ഓഫീസര്‍ എബ്രഹാം തോമസ് രഞ്ജിത്ത്  പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.