2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാലിന്യ നിര്‍മാര്‍ജനത്തിന് പഠന സമിതിയെ നിയോഗിക്കും

മുവാറ്റുപുഴ: നിയോജകമണ്ഡലത്തെ മാലിന്യ വിമുക്ത മണ്ഡലമാക്കിമാറ്റുന്നതിന് പദ്ധതി തയ്യാറാക്കാന്‍ വിദഗ്ധ സമിതിയെ കൊണ്ട് പഠനം നടത്തുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ഒ.ഡി.എഫ് പദ്ധതിയുടെ(സമ്പൂര്‍ണ്ണ ശുചിത്വ ഗ്രാമം)പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും മാലിന്യം സംസ്‌കരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പഞ്ചായത്തുകളില്‍ കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ പകര്‍ച്ചവ്യാധികള്‍ക്കുമറ്റും കാരണമാകുകയാണ്. എന്നാല്‍ മണ്ഡലത്തിലെ മാലിന്യ സംസ്‌കരണത്തിന് ബ്രഹത്പദ്ധതികള്‍ ആവശ്യമാണന്ന് എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. മുവാറ്റുപുഴയാറിന്റെ സംരക്ഷണം മുഖ്യ അജണ്ഡയാണന്നും പുഴമലിനീകരണത്തിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും എം.എല്‍.എ യോഗത്തില്‍ പറഞ്ഞു.
മാലിന്യ നിക്ഷേപകര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചാലെ മാലിന്യ നിക്ഷേപത്തിന് അറുതിവരുത്താന്‍ കഴിയുകയുള്ളുവെന്നും ഇതിനായി ശ്കതമായ നിയമം ആവശ്യമാണന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ചിന്നമ്മ ഷൈന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഒ.പി.ബേബി, ജോസി ജോളി, ജാന്‍സി ജോര്‍ജ്, അംഗങ്ങളായ പായിപ്ര കൃഷ്ണന്‍, സുഭാഷ് കടയ്‌ക്കോട്ട്, ബാബു ഐസക്ക്, ഒ.സി.ഏലിയാസ്,ടി.എച്ച്.ബബിത, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ്മാര്‍ സെക്രട്ടറിമാര്‍, ബിഡിഒമാര്‍ എന്നിവര്‍ സംബന്ധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.