2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

മാര്‍ അതനാഷ്യസ് തന്നെ മുന്നില്‍

15 ാമത് എം.കെ ജോസഫ് സ്മാരക അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം ദിനത്തിലും കോതമംഗലം മാര്‍ അതനാഷ്യസ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ കുതിപ്പ്. 280 പോയിന്റുമായാണ് മാര്‍ അതനാഷ്യസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
നിലവിലെ ചാംപ്യന്‍മാരായ തിരുവനത്തപുരം സായിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 233 പോയിന്റുമായി പാലാ അല്‍ഫോണ്‍സ അത്‌ലറ്റിക് ക്ലബ് രണ്ടാം സ്ഥാനത്തെത്തി. തിരുവനന്തപുരം സായിക്ക് 171 പോയിന്റാണുള്ളത്. കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ അക്കാദമി 108 പോയിന്റുമായി നാലാം സ്ഥാനത്തും 85 പോയിന്റുള്ള പാലക്കാട് മുണ്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അഞ്ചാം സ്ഥാനത്തുമാണ്. രണ്ടാം ദിനത്തില്‍ 16 റെക്കോര്‍ഡുകളാണ് ട്രാക്കിലും ഫീല്‍ഡിലും പിറന്നത്. ആദ്യ ദിനത്തില്‍ 11 റെക്കോര്‍ഡുകള്‍ താരങ്ങള്‍ മറികടന്നിരുന്നു. ആകെ 27 പുതിയ റെക്കോര്‍ഡുകള്‍ക്ക് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം സാക്ഷിയായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.