2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

മാര്‍സെല്‍ കിയേസര്‍ അയാക്‌സ് പരിശീലകന്‍

ആംസ്റ്റര്‍ഡാം: മാര്‍സെല്‍ കിയേസര്‍ ഡച്ച് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിന്റെ പുതിയ പരിശീലകന്‍. കഴിഞ്ഞ സീസണില്‍ ടീമിനെ പരിശീലിപ്പിച്ച പീറ്റര്‍ ബോസ് ജര്‍മന്‍ ബുണ്ടസ് ലീഗ ടീം ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലകനായി പോയതിന്റെ ഒഴിവിലാണ് മാര്‍സെല്‍ ടീമിന്റെ മുഖ്യ കോച്ചാകുന്നത്. രണ്ടാം ഡിവിഷന്‍ ടീം ജോങ് അയാക്‌സിന്റെ പരിശീലക സ്ഥാനത്ത് നിന്നാണ് 48കാരനായ മാര്‍സെല്‍ രണ്ട് വര്‍ഷ കരാറില്‍ അയാക്‌സിന്റെ കോച്ചിങ് കസേരയിലെത്തുന്നത്. നേരത്തെ പീറ്റര്‍ ബോസിന്റെ കീഴില്‍ സീസണില്‍ അയാക്‌സ് യൂറോപ്പ ലീഗിന്റെ ഫൈനലില്‍ കളിച്ചിരുന്നു. അന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് തോല്‍വി വഴങ്ങുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.