2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

മാര്‍ക്ക് സിഫ്‌നിയോസ് ഗ്രീസ് ക്ലബില്‍

ഹേഗ്: ഡച്ച് ഫുട്‌ബോളറും കഴിഞ്ഞ സീസണില്‍ കേരളാബ്ലാസ്റ്റേഴ്‌സ് താരവുമായിരുന്ന മാര്‍ക്ക് സിഫ്‌നിയോസ് ഗ്രീസ് ക്ലബായ പനാതനായികോസുമായി കരാറിലെത്തി.
താരം കഴിഞ്ഞ സീസണിലാണ് ബ്ലാസ്റ്റേഴ്‌സിലെത്തിയതെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതിനെ തുടര്‍ന്ന് ക്ലബ് വിടുകയായിരുന്നു. പിന്നീട് അതേ സീസണില്‍ തന്നെ എഫ്.സി ഗോവക്ക് വേണ്ടിയും സിഫ്‌നിയോസ് കളിച്ചിരുന്നു.
സിഫ്‌നിയോസ് ഡച്ചുകാരനാണെങ്കിലും ഗ്രീസില്‍ താരത്തിന് കുടുംബ വേരുകളുണ്ട്. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസ് ആയിരുന്നു.
ക്ലബ് മാറുക ഒക്കെ ചെയ്തു എങ്കിലും കേരളത്തിലും ഗോവയിലും സിഫ്‌നിയോസിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഡച്ച് ക്ലബായ ആര്‍.കെ.സി വാല്വിക്കില്‍ നിന്നായിരുന്നു മാര്‍ക്ക് സിഫ്‌നിയോസ് ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തിയത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.