2018 April 07 Saturday
ഇത് നിന്റെ പാത, നീ തനിച്ചും.മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം; എന്നാല്‍, നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല.
ജമാലുദ്ദീന്‍ റൂമി

മാര്‍ക്കറ്റ് കണ്ണില്ലാത്ത ഹ്രസ്വചിത്രങ്ങള്‍

മുഹമ്മദ് മുബശ്ശിര്‍ പി.പി, കാളികാവ്

ജീവിത പ്രാരബ്ധങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും വെറും അഞ്ചു മിനിറ്റ് കൊണ്ട് മറികടന്ന അത്യധികം പ്രചോദനാത്മകമായിരുന്നു കഴിഞ്ഞ ലക്കത്തില്‍ ‘ഞായര്‍പ്രഭാതം’ പ്രസിദ്ധീകരിച്ച ‘ഇന്ത്യയുടെ യശസുയര്‍ത്തിയ അഞ്ചുമിനിറ്റ് ‘ എന്ന കുറിപ്പ്. ചെറിയ ജീവിത ചുറ്റുപാടുകളില്‍നിന്ന് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണിന്ന് ജസീര്‍. കുടിവെള്ളം പ്രമേയമാക്കി തയാറാക്കിയ ‘ഓപര്‍ച്യുനിറ്റി’ അടക്കം കേവല മാര്‍ക്കറ്റ് ലക്ഷ്യമിടാതെ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങള്‍ ചിത്രമൊരുക്കാന്‍ ജസീര്‍ തയാറായിയെന്നതും അഭിനന്ദിക്കേണ്ട കാര്യമാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.