2017 November 10 Friday
ചിന്തിക്കാത്തവരുടെ മനസ്സ് ആള്‍പാര്‍പ്പില്ലാത്ത വീടുപോലെ ജീര്‍ണിച്ചു പോകുന്നു
യുങ്‌

മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 12% വര്‍ദ്ധന

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 12.2% വര്‍ദ്ധനവ്. 1,35,550 യൂനിറ്റാണ് കഴിഞ്ഞ നവംബര്‍ വരെയായി നടന്നത്. ആള്‍ട്ടോ,വാഗന്‍ ആര്‍,സ്വിഫ്റ്റ്, റിറ്റ്‌സ്,സെലേറിയോ,ബലേനോ,ഡിസൈയര്‍,ഡിസയര്‍ ടൂര്‍,സിയസ് എന്നീ മോഡലുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്.
മാരുതിയുടെ ചെറുകാറുകളായ ആള്‍ട്ടോയും വാഗന്‍ ആറും വില്‍പനയില്‍ 8.1 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. സ്വിഫ്റ്റ്, റിറ്റ്‌സ്,ബലേനോ,ഡിസൈയര്‍ എന്നിവയില്‍ 10.8 ശതമാനം വളര്‍ച്ചയുമാണുണ്ടായത്. മാരുതിയുടെ മറ്റു മോഡലുകളിലും മികച്ച വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.