2017 April 26 Wednesday
സൗന്ദര്യം കാഴ്ചയെ ആകര്‍ഷിക്കുന്നു. അര്‍ഹത ആത്മാവിനെ കീഴടക്കുന്നു.
അലക്‌സാണ്ടര്‍ പോപ്പ്‌

മാരുതി ഇഗ്‌നിസ് ബുക്കിങ് ആരംഭിച്ചു

maruti-suzuki-ignis_827x510_81481856293

2017ല്‍ മാരുതി പുതുതായി അവതരിപ്പിക്കുന്ന പുതിയ മോഡലായ ഇഗ്‌നിസ് ബുക്കിങ് ആരംഭിച്ചു. ജനുവരി 13ന് കാര്‍ വിപണിയിലെത്തിക്കുമെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. 11,000 രൂപ നല്‍കി നെക്‌സയുടെ വെബ്‌സൈറ്റ് വഴിയാണ് കാര്‍ ബുക്ക് ചെയ്യേണ്ടത്.

മാരുതിയുടെ പുതിയ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ പുറത്തിറക്കുന്ന ഏറ്റവും പുതിയ മോഡലാണ് ഇഗ്‌നിസ്. ഇതിനു മുന്‍പ് നെക്‌സ പുറത്തിറക്കിയ വാഹനങ്ങളായ ബലേനോയും എസ്‌ക്രോസും ഇരു കൈയും നീട്ടിയാണ് മാരുതി ആരാധകര്‍ സ്വീകരിച്ചത്. ആ പ്രതീക്ഷയില്‍ തന്നെയാണ് ഇഗ്‌നിസിന്റെ കാര്യത്തിലും മാരുതി പ്രതീക്ഷിക്കുന്നത്.

ബുക്ക് ചെയ്ത് നാലു മുതല്‍ എട്ട് ആഴ്ചക്കുള്ളില്‍ ഇഗ്‌നിസ് പെട്രോള്‍ മോഡല്‍ ലഭിക്കും. ീസല്‍ മോഡലിന് 7-8 ആഴ്ച വരെ കാത്തിരിക്കണം. അഞ്ചു മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ഇതിന്റെ ഏകദേശ വില. മാരുതിയുടെ ഉല്‍പാദനം അവസാനിപ്പിച്ച ജനപ്രിയ മോഡലായ റിറ്റ്‌സിന് പകരമെത്തുന്ന മോഡലാണ് ഇഗ്‌നിസ്. ഹ്യൂണ്ടായ് ഐ20 ആക്റ്റീവ്,മഹീന്ദ്ര കെ.യു.വി 100 എന്നിവയാണ് വിപണിയില്‍ ഇഗ്‌നിസിന്റെ മുഖ്യ എതിരാളികള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.