2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാരനൈറ്റ് പുരോഹിത പ്രമുഖന്‍ സഊദി സദര്‍ശിക്കും; ക്ഷണക്കത്ത് സഊദി കൈമാറി

സലാം കൂടരഞ്ഞി

 

റിയാദ്: പശ്ചിമേഷ്യയിലെ പ്രമുഖ ക്രൈസ്തവ വിഭാഗമായ മാരനൈറ്റ് ചര്‍ച്ച് പാത്രിയാര്‍ക്കീസിന് സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ ക്ഷണം. ഇതാദ്യമായാണ് ഒരു മാരനൈറ്റ് പുരോഹിത പ്രമുഖന്‍ സഊദി സന്ദര്‍ശിക്കുന്നത്. സഊദി സന്ദര്‍ശിക്കാനുള്ള ക്ഷണക്കത്ത് കൈമാറിയതായി ലബനാനിലെ സഊദി അംബാസിഡര്‍ വലീദ് ബുഖാരി അറിയിച്ചു. പാത്രിയാര്‍ക്ക് മാരനൈറ്റ് പാത്രിയാര്‍ക്കീസ് ബിശാറ ബുത്രൂസ് അല്‍റാഹിക്കാണ് സന്ദര്‍ശന ക്ഷണപത്രം കൈമാറിയത്.

ബികിര്‍ക്കിലെ പാത്രിയാര്‍ക്ക് പാലസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സഊദി അംബാസിഡര്‍ ക്ഷണം കൈമാററിയത്. സഊദിയിലേക്ക് വരുമ്പോള്‍ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനുമായും കൂടിക്കാഴ്ച്ച നടത്തണമെന്നും ആവശ്യമുണ്ട്.

സഊദിയില്‍ നടക്കുന്ന ഈ സന്ദര്‍ശനം ചരിത്രം രേഖപ്പെടുത്തുമെന്നും സന്ദര്‍ശനം ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ നടന്നേക്കുമെന്നും സ്ഥാനപതി പറഞ്ഞു. സംഭവത്തെ ട്രിപ്പോളി ഗ്രാന്‍ഡ് മുഫ്ത്തി സ്വാഗതം ചെയ്തു. ലബനീസ് സഊദി ബന്ധവും ക്രിസ്ത്യന്‍ സഊദി ബന്ധവും ശക്തിപ്പെടാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് ഉത്തര ലബനാനിലെ ട്രിപ്പോളോയിലെ ഗ്രാന്‍ഡ് മുഫ്ത്തി ശൈഖ് മാലിക് അല്‍ ശഅര്‍ പറഞ്ഞു. ക്ഷണത്തെ ലബനീസ് പാര്‍ലിമെന്റ് അംഗം ബുത്രൂസ് ഹാര്‍ബും സ്വാഗതം ചെയ്തു. 77 കാരനായ ബിശാറ ബുത്രൂസ് അല്‍റാഹി 77ാമത് മാരനൈറ്റ് പാത്രിയാര്‍ക്കീസായി 2011ലാണ് സ്ഥാനാരോഹണം ചെയ്തത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.