2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മാരക കീടനാശിനികളുടെ ദുരന്തങ്ങള്‍ വിവരിച്ച് ‘ഫ്‌ളാഷ് മോബ് ‘

പുതുനഗരം: മുതലമട കാമ്പ്രത്തു ചള്ളയിലും എലവഞ്ചേരി കരിങ്കുളത്തുമാണ് ആശ്രയം റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ യുവതീ യുവാക്കള്‍ മാരക രാസകീടനാശിനി പ്രയോഗത്തിന്റെ ദുരന്ത ഫലങ്ങള്‍ വിവരിക്കുന്ന ഫ്‌ളാഷ് മോബും നാടകവും അവതരിപ്പിച്ചത്. മണ്ണ്, ജലം, ജീവന്‍, വായൂ എന്നിവയെ മലിനമാക്കി ലാഭം മാത്രം ആഗ്രഹിച്ച് നടത്തുന്ന വിളകളിലെ കീടനാശിനി പ്രയോഗം ഭാവിതലമുറയുടെ അന്തകനാണെന്ന് തെരുവു നാടകത്തിലൂടെ അവതരിപ്പിച്ചത് നാട്ടുകാര്‍ക്ക് പുത്തന്‍ അറിവായി.
ജൈവകൃഷിയുടെ ആവശ്യകതയിലേക്ക് പൊതുജന ശ്രദ്ധ തിരിച്ചുകൊണ്ടുവന്നതിനു േേശഷമാണ് നാടകം അവസാാനിച്ചത്. ആശ്രയം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സും മാന്തോപ്പിലെ കീടനാശിനികളുടെ ദുരന്തങ്ങള്‍ പഠിക്കാന്‍ വന്ന കോഴിക്കോട് ലിസ കോളജ് വിദ്യാര്‍ഥിനികളും സംയുക്തമായാണ് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചത്. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വിത്തനശ്ശേരി എന്നിവിടങ്ങളിലെ പഴം പച്ചക്കറി ഉത്പാദനം കൂട്ടുന്നതിനായി ഉപയോഗിക്കുന്ന മാരക കീടനാശിനി വിവിധ വിളകളെയും ജീവ ജാലങ്ങളെയും മനുഷ്യരെയും മാരക രോഗങ്ങള്‍ക്ക് അടിമകളാക്കിയതെങ്ങിനെയെന്ന വിഷയം വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍ അവതരിപ്പിച്ചു.
ആശ്രയം കോളജ് പ്രിന്‍സിപ്പല്‍ ഓനൂര്‍പള്ളം രാജന്‍ ഉദ്ഘാടനം ചെയ്തു. ആശ്രയം ടീം പ്രവര്‍ത്തകരായ, ടി.ജെ സിബി, പ്രദീപ് കരിപ്പോട്, പ്രഹ്‌ളാദന്‍ ചേരാമംഗലം, അഭിലാഷ്, സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൊല്ലങ്കോട്, കരിംകുളം, വിത്തനശ്ശേരി, നെന്മാറ എന്നിവടങ്ങളിലും ബോധവല്‍കരണ പരിപാടികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തുമെന്ന സംഘാടകര്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.