2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മാരകായുധങ്ങളുമായി ആക്രമണം; മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കിളിമാനൂര്‍: തിരുവോണ ദിവസം രാത്രിയില്‍ മാരകായുധങ്ങളുമായി എത്തി നിരവിധി പേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ കൂടി കിളിമാനൂര്‍ പൊലിസ് അറസ്റ്റു ചെയ്തു.
നേരത്തെ നാലു പേരെ അറസ്റ്റു ചെയ്തിരുന്നു. കൊടുവഴന്നൂര്‍ പന്തുവിള സ്വദേശികളായ സജി (33), പാച്ചന്‍ എന്ന് വിളിക്കുന്ന സജു (28), പപ്പന്‍ എന്ന് വിളിക്കുന്ന സുഗതന്‍ (57) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കിളിമാനൂര്‍ സി.ഐ അനില്‍കുമാര്‍, എസ്.ഐ ബി.കെ അരുണ്‍ എന്നിവരുടെ സംഘം ആണ് അറസ്റ്റ് ചെയ്തത്. കാരറ്റ് പ്രവര്‍ത്തിക്കുന്ന ബാറില്‍ വെച്ചുണ്ടായ നിസാര പ്രശ്‌നങ്ങളെ തുടര്‍ന്ന് മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം ബാറിനു പുറത്തും അകത്തും ഉണ്ടായിരുന്ന നിരവധി പേരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
നഗരൂര്‍ നെടുമ്പറമ്പ് വരയത്ത് വിള വീട്ടില്‍ ബിനു (34), കൊടുവഴന്നൂര്‍ പന്തുവിള മനുഭവനില്‍ മനു (29), കൊടുവഴന്നൂര്‍ പന്തുവിള മഞ്ജു നിവാസില്‍ മനോജ് (28), കൊടുവഴന്നൂര്‍ പന്തുവിള ഉദയഗിരി വീട്ടില്‍ അമ്പു എന്ന് വിളിക്കുന്ന സജു (37) എന്നിവരാണ് നേരത്തെ അറസ്റ്റിലായത് . സംഭവത്തില്‍ നെല്ലനാണ് സ്വദേശി രാകേഷ് കുമാര്‍ (32) അടക്കം വിരവധി പേര്‍ക്കാണ് പരുക്കേറ്റത്. രാകേഷ് കുമാറിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.