മാരകരോഗങ്ങള്‍ പരത്താന്‍ ചൈനീസ് മുട്ട

കണ്ണൂര്‍: മാരക രാസവസ്തുക്കള്‍ ചേര്‍ത്ത ചൈനീസ് മുട്ട വിപണിയില്‍ വ്യാപകം. കണ്ണൂര്‍ ജില്ലയില്‍ നിരവധിയാളുകള്‍ക്കാണ് കടകളില്‍ നിന്ന് ഇത്തരം മുട്ടകള്‍ ലഭിക്കുന്നത്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാത്ത ഇത്തരം മുട്ടകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതായും ആരോപണമുണ്ട്. ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ പ്‌ളാസ്റ്റിക് പോലെയായി മാറുന്ന മുട്ട പുഴുങ്ങിയതുപോലെ തോടുകള്‍ അടര്‍ന്നുവരുന്നതായി കൂടാളിയിലെ സനൂപ് പറയുന്നു. ഇദ്ദേഹത്തിന്റെ വീടിനടുത്തുള്ള കടയില്‍ നിന്നുവാങ്ങിയ 15 മുട്ടകള്‍ ഇത്തരത്തിലുള്ളതായിരുന്നു. ഇതിലെ മഞ്ഞക്കരു പരിശോധിച്ചപ്പോള്‍ പേസ്റ്റ് രൂപത്തിലായിട്ടുണ്ടണ്ട്. ഗന്ധരഹിതമാണ് ഇത്തരം മുട്ടകള്‍. സാധാരണ മുട്ടപൊട്ടുമ്പോഴുണ്ടാകുന്ന മണമൊന്നും ഇത്തരം മുട്ടകള്‍ക്കില്ല. … Continue reading മാരകരോഗങ്ങള്‍ പരത്താന്‍ ചൈനീസ് മുട്ട