2019 April 24 Wednesday
പരാജയം ഒരു കുറ്റമേയല്ല. എന്നാല്‍, പരാജയത്തില്‍ നിന്നു പാഠം പഠിക്കാതിരിക്കല്‍ ഒരു കുറ്റം തന്നെയാണ് -വാള്‍ട്ടര്‍ റിസ്റ്റണ്‍

മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മലപ്പുറം: ഓള്‍ കേരളാ മാപ്പിള സംഗീത അക്കാദമി 17ാം വാര്‍ഷികത്തോടനുബന്ധിച്ചു നല്‍കുന്ന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എ.കെ.എം.എസ്.എ ജില്ലാ സെക്രട്ടറി ഷാജഹാന്‍ ചീരങ്ങനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മുന്‍ മന്ത്രി യു.എ ബീരാന്‍ സ്മാരക എക്‌സലന്‍സി അവാര്‍ഡിന് ഡോ. അബൂബക്കര്‍ മൂന്നിയൂരും കാഥികയും ഗായികയുമായിരുന്ന ആയിഷ ബീഗത്തിന്റെ പേരിലേര്‍പ്പെടുത്തിയ അവാര്‍ഡിനു മാപ്പിളപ്പാട്ട് ഗായിക സുലൈക്ക ബഷീറും അര്‍ഹരായി.
10,001 രൂപയും പ്രശസ്തിപത്രവുമാണ് ജേതാക്കള്‍ക്കു സമ്മാനിക്കുക. അവാര്‍ഡുകള്‍ 20നു കോട്ടക്കല്‍ മുനിസിപ്പല്‍ സി.എച്ച് ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4.30ന് വിതരണം ചെയ്യുമെന്ന് എ.കെ.എം.എസ്.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം.കെ വെള്ളയില്‍, ഷാജഹാന്‍ ചീരങ്ങന്‍, ബാപ്പുട്ടി പറപ്പൂര്‍, എം. റജീന, സി. കാസിം എന്നിവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.