2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മാപ്പിളകലാ അക്കാദമി ജില്ലാ സമ്മേളനത്തിന് പ്രൗഢസമാപ്തി

 

കുറ്റ്യാടി: ‘മാനവികതക്ക് ഒരു ഇശല്‍ സ്പര്‍ശം’ പ്രമേയത്തില്‍ രണ്ടുദിവസങ്ങളിലായി കുറ്റ്യാടി കൃഷ്ണദാസ് നഗറില്‍ നടന്ന മാപ്പിളകലാ അക്കാദമി ജില്ലാ സമ്മേളനം സമാപിച്ചു. വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലും ഐഡിയല്‍ പബ്ലിക് സ്‌കൂളിലുമായി നടന്ന പരിപാടികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കലാ ആസ്വാദകരുടെ സാന്നിധ്യമുണ്ടായിരുന്നു.
രണ്ടാം ദിവസം രാവിലെ നടന്ന പ്രതിനിധി സംഗമം അക്കാദമി സംസ്ഥാന സെക്രട്ടറി ഫസല്‍ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി തിരുവള്ളൂര്‍ അധ്യക്ഷനായി. കണ്‍വീനര്‍ പി കെ നസീമാ ഫാറൂഖ് സ്വാഗതം പറഞ്ഞു. ‘മാപ്പിള പാട്ടിന്റെ വര്‍ത്തമാനം’ വിഷയത്തില്‍ മാപ്പിളകലാ ഗവേഷകന്‍ കെ. അബൂബക്കറും ‘വിധി നിര്‍ണയം ഒരു ലഘുപരിചയം’ വിഷയത്തില്‍ സി.കെ തോട്ടക്കുനിയും ക്ലാസുകള്‍ നയിച്ചു.
മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, കെ. മൊയ്തു മാസ്റ്റര്‍, സി. അബ്ദുസ്സമദ്, ജഅ്ഫര്‍ വാണിമേല്‍, മണ്ടോടി ബഷീര്‍ മാസ്റ്റര്‍, പി.വി അമ്മദ് മാസ്റ്റര്‍, സി.കെ നാസര്‍, ഫൈസല്‍ രാമത്ത്, അസ്‌ലം കളത്തില്‍ പ്രസംഗിച്ചു.
വൈകിട്ട് നടന്ന കുടുംബ സദസ് ഇ.കെ വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ജില്ലാ പ്രസിഡന്റ് എം.കെ അഷ്‌റഫ് വാണിമേല്‍ അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി നൗഷാദ് വടകര സ്വാഗതം പറഞ്ഞു. മാപ്പിളകലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുറഹ്മാന്‍ കോട്ടക്കല്‍, മൊയ്തു മാസ്റ്റര്‍ വാണിമേല്‍, എം.എച്ച് വള്ളുവങ്ങാട്, കുഞ്ഞിരാമന്‍ ഗുരുക്കള്‍ ചേരാപുരം, എം.എ റഹീം മൗലവി ഹമീദ് ശര്‍വാനി, അലി കണ്ണോത്ത് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാതല മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയികളായവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
അക്കാദമി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ആരിഫ് കാപ്പില്‍, അഹമ്മദ് പുന്നക്കല്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി.വി മുഹമ്മദലി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ട്രഷറര്‍ പി.പി റഷീദ്, ശ്രീജേഷ് ഊരത്ത്, ഇ സിദ്ദീഖ് മാസ്റ്റര്‍, വി.ടി.കെ മുഹമ്മദ്, സുബൈര്‍ ചേലക്കാട്, ഇ. മുഹമ്മദ് ബഷീര്‍, പി.കെ ഹമീദ് തളീക്കര, ഇ.എ റഹ്മാന്‍, കളത്തില്‍ അബ്ദുല്ല, വി.പി മൊയ്തു, ബഷീര്‍ പുറക്കാട്, പി.സി നൗഷാദ് പ്രസംഗിച്ചു.
തുടര്‍ന്ന് നടന്ന ഇശല്‍ വിരുന്നിന് സല്‍മാന്‍ വടകര, വൈകാശ് മേപ്പയ്യൂര്‍, അര്‍ശിന നാദാപുരം നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.