2017 March 26 Sunday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

മാന്നാറില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

മാന്നാര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും പതിവാകുന്നു.
മാന്നാര്‍ ടൗണിലെ കെ.എസ്.ഇ.ബി ഓഫിസിനടുത്ത് അന്‍പതോളം വര്‍ഷം മുന്‍പ് സ്ഥാപിച്ച ഏക ട്രാന്‍സ് ഫോമര്‍ മാത്രമാണ് നഗരത്തില്‍ വൈദ്യുതി വിതരണം ചെയ്യുന്നത്.
വര്‍ഷങ്ങള്‍ കടന്ന് പോയിട്ടും കടകളും വ്യവസായ സ്ഥാപനങ്ങളും വീടുകളും വര്‍ദ്ധിച്ചിട്ടും അധിക്യതര്‍ മൗനം പാലിക്കുകയാണ്.  
പരാതികള്‍ ഉയര്‍ന്നപ്പോള്‍ കെ.എസ്.ഇ.ബി അടുത്ത സമയത്ത് ടൗണില്‍ സ്ഥാപിക്കാന്‍ രണ്ട് ട്രാന്‍സ്‌ഫോറുകള്‍ കൊണ്ടുവന്നു.
ഇവ മാന്നാര്‍ ഓഫിസിന് പിന്നില്‍ ഉപയോഗ ശൂന്യമായി കാട് കയറി കിടക്കുകയാണ്. ഇവ സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മാന്നാറിലെ വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.