2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മാനേജ്‌മെന്റ് അസോസിയേഷന്‍ അവാര്‍ഡ് നിശ കൊച്ചിയില്‍

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വാര്‍ഷിക ദിനാഘോഷവും അവാര്‍ഡ് നിശയും നാളെ എറണാകുളം ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേനത്തില്‍ അറിയിച്ചു. മാനേജ്‌മെന്റ് തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കും.

ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയാകും. മാനേജ്‌മെന്റ് പരിശീലകന്‍ ശിവ് ഖേര മുഖ്യപ്രഭാഷണം നടത്തും. കൊച്ചി കപ്പല്‍ശാല മുന്‍ സി.എം.ഡി കമഡോര്‍ കെ സുബ്രഹ്മണ്യത്തിന് മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് അവാര്‍ഡും ജി. വിജയരാഘവന് ഐ.ടി ലീഡര്‍ഷിപ്പ് അവാര്‍ഡും ബി.എന്‍.പി പരിബാസ് ഫിനാന്‍ഷ്യല്‍ സെക്യൂരിറ്റീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ് മേനോന് മാനേജര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും സമ്മാനിക്കും.

യങ് മാനേജേഴ്‌സ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം കൊഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ് ഇന്ത്യ, കൊച്ചി കപ്പല്‍നിര്‍മാണശാല, സിന്തെറ്റ് ഇന്‍ഡസ്ട്രീസ് എന്നിവര്‍ നേടി. മികച്ച ബിസിനസ് പ്ലാനിനുള്ള പുരസ്‌കാരം കുസാറ്റ് സ്‌കൂള്‍ ഓഫ് മാനേജുമെന്റ് സ്റ്റഡീസിനും മികച്ച മാനേജുമെന്റ് വിദ്യാര്‍ഥിക്കുള്ള പുരസ്‌കാരം അരുണ്‍ വര്‍ഗീസിനും സമ്മാനിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.