2017 March 29 Wednesday
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും തങ്ങളുടെ തന്നെ നുണകള്‍ വിഴുങ്ങിക്കൊണ്ട് മരണമടയുന്നു
-ജോണ്‍ ആല്‍ബര്‍ട്ട്

മാനസിക -ശാരീരിക ആരോഗ്യം: ഹ്രസ്വ ചിത്ര മത്സരത്തിന് അപേക്ഷിക്കാം

 

മലപ്പുറം: മാനസിക -ശാരീരിക ആരോഗ്യം വിഷയമാക്കി ആരോഗ്യകേരളം മലപ്പുറം ജില്ല ‘സൃഷ്ടി’ ഹ്രസ്വ ചിത്ര മത്സരം നടത്തുന്നു. വ്യക്തികള്‍ക്കും സംഘങ്ങള്‍ക്കും പങ്കെടുക്കാം. 5000 രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം 4000 വും മൂന്നാം സമ്മാനം 3000 വും. തിരഞ്ഞെടുത്ത മൂന്ന് ചിത്രങ്ങള്‍ക്ക് 3000 രൂപയുടെ പ്രോത്സാഹന സമ്മാനം ഉണ്ടാകും. പരമാവധി ദൈര്‍ഘ്യം നാല് മിനിറ്റാണ്. താത്പര്യമുളളവര്‍ ഫെബ്രുവരി 15 ന് മൂന്നിനകം സിവില്‍ സ്റ്റേഷന്‍ ബി-3 ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യകേരളം ഓഫീസില്‍ സി.ഡി.യും ബയോഡാറ്റയും നല്‍കണം. ലൈംഗികാതിക്രമം തടയല്‍, സ്ത്രീകളെ ബഹൂമാനിക്കല്‍, ലഹരി ഉപയോഗം, അമിത വണ്ണവും ഫാസ്റ്റ്ഫുഡും, മാനസികാരോഗ്യം, കൗമാര ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവ വിഷയമാക്കാം. ഡോക്യുമെന്ററി, ഡോക്യുഫിക്ഷന്‍, ഫിക്ഷന്‍ എന്നിങ്ങനെ ഏതു തരത്തിലുള്ള സൃഷ്ടികളും പരിഗണിക്കും. സംഗീതം, ഗ്രാഫിക്‌സ്, സ്‌ക്രിപ്റ്റ് എന്നിവ മൗലികമായ സൃഷ്ടികളായിരിക്കണം. ഫോണ്‍: 0483 2730313.