2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാനവ മൈത്രിയുടെ നല്ലപാഠങ്ങള്‍ പകര്‍ന്നു നല്‍കി ദീനാര്‍ ഐക്യവേദി

കാസര്‍കോട്: മാനവ മൈത്രിയുടെ നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കി തളങ്കര മാലിക്ദീനാര്‍ ഐക്യവേദി പ്രവര്‍ത്തകര്‍ മാതൃകയായി. നൂറു വര്‍ഷത്തിലൊരിക്കല്‍ തളങ്കര ബധി ബാഗിലു തറവാട്ടില്‍ നടക്കുന്ന വയനാട്ടു കുലവന്‍ മഹോത്സവത്തിനെത്തിയ വിശ്വാസികളെ സഹായിച്ചാണ് ഐക്യവേദി പ്രവര്‍ത്തകര്‍ മാനവ മൈത്രിയുടെ പാഠങ്ങള്‍ സമൂഹത്തിനു മുന്നില്‍ പകര്‍ന്നു നല്‍കിയത്. മഹോത്സവത്തിനെത്തിയ വിശ്വാസികള്‍ക്ക് ദാഹ ജലം പകര്‍ന്നു നല്‍കിയും മറ്റു കാര്യങ്ങളില്‍ സഹായിച്ചും ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ വിശ്വാസികള്‍ക്കൊപ്പം നിയമപാലകരിലും മതിപ്പുളവാക്കി. ഉത്സവത്തിന്റെ ഭാഗമായുള്ള കലവറ നിറക്കല്‍ യാത്ര തളങ്കരയിലെ വലിയ മാലിക് ദീനാര്‍ ജുമാമസ്ജിദ് പരിസരത്തു വച്ചാണ് മൂന്നു ദിവസം മുമ്പ് തുടങ്ങിയത്. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും പൗര പ്രമുഖരുമുള്‍പ്പെടെ കലവറ നിറക്കല്‍ ചടങ്ങിനുള്ള സാധനങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. 90 ശതമാനം മുസ്‌ലിം സമൂഹംതാമസിക്കുന്ന തളങ്കരയില്‍ ഇത്രയും നല്ല സഹായ സഹകരണങ്ങള്‍ ഇതര മതസ്ഥര്‍ക്ക് പകര്‍ന്നു നല്‍കിയ സംഭവം അവിശ്വസനീയമാണെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.