2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാനവിക വിഷയങ്ങളില്‍ നെറ്റ്: വിജ്ഞാപനം 15ന്; പരീക്ഷ ജനുവരി 22ന്

മാനവികഭാഷാ വിഷയങ്ങള്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ആപ്ലിക്കേഷന്‍സ്, ഇലക്ട്രോണിക് സയന്‍സ്, ഫോറന്‍സിക് സയന്‍സ്, സോഷ്യല്‍ മെഡിസിന്‍ ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങള്‍ എന്നിവയിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെ.ആര്‍.എഫ്) അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനും യോഗ്യത കല്‍പിക്കുന്ന യു.ജി.സി നെറ്റിന് (നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഈ മാസം 15ന് വിജ്ഞാപനമാകും. www.cbsenet.nic.in എന്ന വെബ്‌സൈറ്റിലാണ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുക. പരീക്ഷ തെരഞ്ഞെടുക്കപ്പെട്ട 89 കേന്ദ്രങ്ങളിലായി ജനുവരി 22ന് നടത്തും.

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷനാണ് ടെസ്റ്റ് നടത്തുക. 83 വിഷയങ്ങളിലാണ് പരീക്ഷ. ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിന് ജെ.ആര്‍.എഫ്, കോളജുകളിലും സര്‍വകലാശാലകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം എന്നിവയ്ക്കുള്ള അര്‍ഹത നിര്‍ണയിക്കപ്പെടുന്നതിലേക്കാണ് പരീക്ഷ. ഒരാള്‍ക്ക് ജെ.ആര്‍.എഫിനു മാത്രമായോ രണ്ടിനും കൂടിയോ അപേക്ഷിക്കാവുന്നതാണ്.

ഒബ്ജക്ടിവ് മാതൃകയിലുള്ള ടെസ്റ്റില്‍ മൂന്നു പേപ്പറുകളുണ്ടാകും. ആദ്യത്തെ ഒന്നും രണ്ടും പേപ്പറുകള്‍ക്ക് 100 മാര്‍ക്ക് വീതമാണ്. മൂന്നാമത്തെ പേപ്പറിന് 150 മാര്‍ക്കാണ്.

പേപ്പര്‍ ഒന്ന് അധ്യാപനഗവേഷണ അഭിരുചി വിലയിരുത്തപ്പെടുന്നതിനാണ്. റീസണിങ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍ ഡൈവര്‍ജന്റ് തിങ്കിങ്, ജനറല്‍ അവേര്‍നസ് എന്നിവ പരിശോധിക്കപ്പെടുന്ന ചോദ്യങ്ങളാണുണ്ടാവുക. 60 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളില്‍ 50 എണ്ണത്തിന് ഉത്തരം കണ്ടത്തെണം. ശരിയുത്തരത്തിന് രണ്ടുമാര്‍ക്ക് വീതം ലഭിക്കും. ഇതിന് പരമാവധി ഒന്നേകാല്‍ മണിക്കൂര്‍ സമയം നല്‍കും.

യു.ജി.സി നെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗക്കാര്‍ പേപ്പര്‍ ഒന്നിനും രണ്ടിനും 40 മാര്‍ക്ക് വീതവും (40 ശതമാനം) മൂന്നാമത്തെ പേപ്പറിന് 75 മാര്‍ക്കും (50 ശതമാനം) ചുരുങ്ങിയപക്ഷം നേടണം. ഒ.ബി.സി നോണ്‍ക്രീമിലെയര്‍, എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി വിഭാഗങ്ങളില്‍പെടുന്നവര്‍ യഥാക്രമം 35 മാര്‍ക്ക് (35 ശതമാനം), 60 മാര്‍ക്ക് (40 ശതമാനം) എന്നിങ്ങനെ നേടേണ്ടതുണ്ട്.
വിശദവിവരങ്ങള്‍ക്ക് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയതിന് ശേഷം www.cbsenet.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.