2018 April 17 Tuesday
ഭാവി നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറുമ്പോള്‍ അതിനെ മാറ്റം എന്ന് പറയുന്നു
ആല്‍വിന്‍ ടോഫ്‌ളര്‍

മാധ്യമ വിലക്കിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഹിഡന്‍ അജണ്ട: കെ. സുരേന്ദ്രന്‍

 

പത്തനംതിട്ട: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഹിഡന്‍ അജണ്ടയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ചരല്‍ക്കുന്ന് പാര്‍ട്ടി ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.സി ലാവ്ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ അടുത്ത മാസം വാദം തുടങ്ങുകയാണ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ച് കോടതികളിലുള്ള കേസുകളില്‍ ഒരു വാര്‍ത്തയും പുറത്ത് വരരുതെന്ന് മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും നിര്‍ബന്ധമുണ്ട്. സുപ്രീം കോടതി പറഞ്ഞിട്ടു പോലും മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാതിരിക്കുന്നത് അതിനാലാണ്. സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.