2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മാധ്യമ പ്രവര്‍ത്തകര്‍ ഇന്ത്യ വിടണമെന്ന നിര്‍ദേശം; ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ചൈനയുടെ ഭീഷണി

ബീജിങ്: മൂന്ന് ചൈനീസ് മാധ്യമപ്രവര്‍ത്തകരുടെ വിസ നീട്ടിനല്‍കാന്‍ വിസമ്മതിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ഭീഷണിയുമായി ചൈന. ഇക്കാര്യത്തില്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള പത്രത്തില്‍ പറയുന്നു.

ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) യില്‍ അംഗത്വം നല്‍കുന്നതിനെ എതിര്‍ത്ത ചൈനയ്ക്കു നേരെ ഇന്ത്യയുടെ പ്രതികാരമെന്നാണ് നടപടിയെ കരുതുന്നതെന്ന് ഗ്ലോബല്‍ ടൈംസിലെ എഡിറ്റോറിയലില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികാരത്തിനു തന്നെയാണ് ഇന്ത്യയുടെ നീക്കമെങ്കില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാവുമെന്ന് പത്രത്തില്‍ പറയുന്നു.

ഡല്‍ഹി ബ്യൂറോ ചീഫ് വു ഖ്വിയാങ്, മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രണ്ട് റിപ്പോര്‍ട്ടര്‍മാരായ താങ് ലു, മാ ഖ്വിയാങ് എന്നിവരുടെ വിസാ കാലാവധി ഈ മാസം അവസാനിക്കുകയാണ്. ഇതു നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.

ഇന്ത്യയുടെ നടപടി നെഗറ്റീവ് സന്ദേശമാണ് നല്‍കുന്നത്. ഇത് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള മാധ്യമ ആശയവിനിമയത്തിലും നെഗറ്റീവായി പ്രതിഫലിക്കുമെന്നും ‘റിപ്പോര്‍ട്ടര്‍മാരെ ബഹിഷ്‌കരിക്കാനുള്ള നടപടി നിന്ദ്യം’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.