2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി:തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം മര്‍ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടും വിജിലന്‍സ് കോടതി ജഡ്ജിയോടുമാണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
മുന്‍മന്ത്രി ഇ.പി ജയരാജനെതിരായ ഹരജി പരിഗണിക്കുമ്പോള്‍ കോടതിയിലെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ മര്‍ദിച്ചിരുന്നു.
വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത അഭിഭാഷകരുടെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.