2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി

ആലപ്പുഴ: ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അക്രമണത്തില്‍ പ്രതിഷേധിച്ച് കെ.യു.ഡബ്ല്യൂ.ജെ ജില്ലാ കമ്മിറ്റിയുടെയും ആലപ്പുഴ പ്രസ് ക്ലബിന്റെയും നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രസ് ക്ലബിന്റെ സമീപത്തു നിന്നം ആരംഭിച്ച പ്രകടനം നഗരചത്വരം, മിനി സിവില്‍ സ്റ്റേഷന്‍ വഴി പ്രസ് ക്ലബ്ബ് അങ്കണത്തില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം കെ.യു.ഡബ്ല്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ജാക്‌സണ്‍ ആറാട്ടുകുളം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് അംജിത്ത് പി.ബഷീര്‍ അധ്യക്ഷനായി. സെക്രട്ടറി ജി ഹരികൃഷ്ണന്‍, എക്‌സിക്യൂട്ടീവ് അംഗം ടി.കെ അനില്‍കുമാര്‍ സംസാരിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.