2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണം നീതീകരിക്കാനാകില്ല: ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്

വിയന്ന: കേരളത്തില്‍ മാധ്യമങ്ങള്‍ക്ക് കോടതി റിപ്പോര്‍ട്ടിങിനുള്ള വിലക്കിനെതിരേ അന്താരാഷ്ട്ര മാധ്യമ സ്വാതന്ത്ര്യ സംഘടനയായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിട്ട്യൂട്ട് (ഐ.പി.ഐ) രംഗത്ത്. പത്രാധിപന്മാരുടെയും പ്രസാധകരുടെയും മാധ്യമ എക്‌സിക്യൂട്ടീവുകളുടേയും അന്താരാഷ്ട്ര സംഘടനയാണ് ഐ.പി.ഐ. ഹൈക്കോടതികളില്‍ ഉള്‍പ്പെടെയുള്ള കോടതികളില്‍ റിപ്പോര്‍ട്ടിങിനുള്ള വിലക്കില്‍ ഐ.പി.ഐ ആശങ്ക രേഖപ്പെടുത്തി.

അഭിഭാഷകര്‍ നിരന്തരമായി മാധ്യമസ്വാതന്ത്ര്യത്തിനു ഭീഷണി സൃഷ്ടിക്കുകയാണെന്നും ഹൈക്കോടതിയിലും തിരുവനന്തപുരത്ത് കോടതിയിലും പ്രവേശനം നിഷേധിക്കപ്പെട്ടത് ആശങ്കക്കിടയാക്കുന്നുണ്ടെന്ന് ഐ.പി.ഐ പത്രക്കുറിപ്പില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരേയുള്ള ആക്രമണം നീതീകരിക്കാനാകില്ല. കോടതി വളപ്പിലാണ് ഇത്തരം കൈയേറ്റങ്ങളെന്നതാണ് ഏറെ ദുഃഖകരമെന്നും ഐ.പി.ഐ അഡ്വക്കസി ആന്‍ഡ് കമ്യൂണിക്കേഷന്‍സ്  ഡയറക്ടര്‍ സ്റ്റീവന്‍ എം. എല്ലിസ് പറഞ്ഞു. മാധ്യമങ്ങളും അഭിഭാഷകരും ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ്. കോടതികളില്‍ നിര്‍ഭയം കടന്നുചെന്ന് റിപ്പോര്‍ട്ടിങ് നടത്താനുള്ള സാഹചര്യം കേരളത്തിലെ ന്യായാധിപര്‍ ഉണ്ടാക്കണമെന്നും ഐ.പി.ഐ ആവശ്യപ്പെട്ടു. ഈ വര്‍ഷം ഇതുരണ്ടാംതവണയാണ് മാധ്യമങ്ങളും അഭിഭാഷകരും ഇന്ത്യയില്‍ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ജെ.എന്‍.യുവിലായിരുന്നു ആദ്യസംഭവമെന്നും ഐ.പി.ഐ പ്രസ്താവനയില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.