2018 October 18 Thursday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

മാധ്യമങ്ങളോട് വീണ്ടും ‘കടക്കു പുറത്ത് ‘ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ നിന്നും ഇറക്കിവിട്ടു

 

കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ വീണ്ടും പുറത്താക്കി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന പരിപാടിക്കിടെയാണ് സംഭവം.

മുഖ്യമന്ത്രിയുമായുള്ള മുഖാമുഖമായിരുന്നു പ്രധാന പരിപാടി. പരിപാടി തുടങ്ങുന്നതിനു മുന്‍പ് അധ്യക്ഷനായ മന്ത്രി ഇ ചന്ദ്രശേഖരന്‍ മാധ്യമങ്ങളോട് പുറത്തുപോകാന്‍ മൈക്കിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അനുകൂല പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഹാളില്‍ ഇരിക്കാന്‍ മൗനാനുവാദവും നല്‍കി. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ ചിത്രമെടുക്കാനും റിപ്പോര്‍ട്ട് തയാറാക്കാനും മാത്രമേ മാധ്യമ പ്രവര്‍ത്തകരെ അനുവദിച്ചുള്ളു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.