2019 April 19 Friday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മാതാവിനെയും സഹോദരിയെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

 

റിയാദ്: സഊദിയില്‍ മാതാവിനെയും സഹോദരിയെയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജിസാനിലാണ് കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയത്.
മാതാവായ സഊദി വനിത സഹ്‌റാ ബിന്‍ത് അഹമദ് ബിന്‍ റാശിദ് മുബാറകിയെയും സഹോദരി ആയിശയെയും കൊലപ്പെടുത്തിയ സഊദി പൗരന്‍ മുഹമ്മദ് ബിന്‍ ഹസന്‍ ബിന്‍ അഹമദ് മുബാറകിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്.
മാതാവിനെ കഴുത്ത് ഞെരിച്ചും ശിരോവസ്ത്രം ഉപയോഗിച്ച് കഴുത്ത് മുറുക്കിയും ശ്വാസംമുട്ടിച്ചും സഹോദരിയെ വൈദ്യുതി കേബിള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.