2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

മാതാവിനെയും പെണ്‍കുട്ടിയെയും കൊന്ന മകന് വധശിക്ഷ

ചെന്നൈ: ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ 23കാരനായ എന്‍ജിനിയര്‍ക്ക് വധശിക്ഷ. എസ് ദശ്വന്തിനാണ് മദ്രാസ് ഹൈക്കോടതി വധശിക്ഷ വിധിച്ചത്. സ്വന്തം മാതാവിനെ കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്താണ് ഇയാള്‍ മാതാവിനെ കൊലപ്പെടുത്തിയത്. പട്ടിക്കുട്ടിക്കൊപ്പം കളിക്കാമെന്നു പറഞ്ഞാണ് ദശ്വന്ത് ഏഴു വയസുകാരിയെ വീട്ടിലേക്കു കൊണ്ടു വന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിനുശേഷം കുട്ടിയെ കൊലപ്പെടുത്തിയ ദശ്വന്ത് മൃതദേഹം ബാഗിലാക്കി ദേശീയ പാതയോരത്ത് കൊണ്ടു പോയി കത്തിക്കുകയും ചെയ്തു. ഫെബ്രുവരിയില്‍ ദശ്വന്തിന് പ്രാദേശിക കോടതി വധശിക്ഷ വിധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ കോടതി വിധിക്കെതിരേ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് പരാമര്‍ശിച്ച കോടതി പ്രതിക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് ഉത്തരവിടുകയായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ദശ്വന്താണ് പ്രതി എന്ന നിഗമനത്തില്‍ പൊലിസ് എത്തിയത്. മാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കൈക്കലാക്കി ഇയാള്‍ മുംബൈയിലേക്ക് ഒളിച്ചോടിയിരുന്നു. ചെന്നൈ പൊലിസ് മുംബൈയിലെത്തി ഇയാളെ പിടികൂടി. എന്നാല്‍ ഇയാള്‍ വീണ്ടും തന്ത്രപൂര്‍വം രക്ഷപ്പെട്ടു. പിന്നീട് നിരന്തരമായ തിരച്ചിലിനൊടുവില്‍ ദശ്വന്ത് പിടിയിലാവുകയായിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.