2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വാന്‍ഗാലിനെ പുറത്താക്കി

ലണ്ടന്‍: ലൂയിസ് വാന്‍ഗാലിനെ പരിശീലക സ്ഥാനത്തുനിന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുറത്താക്കി. സീസണില്‍ ക്ലബിന് പ്രമുഖ കിരീടങ്ങളോ ചാംപ്യന്‍സ് ലീഗ് യോഗ്യതയോ നേടാന്‍ സാധിച്ചിരുന്നില്ല. ഇത് ക്ലബ് അധികൃതരെ ചൊടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം വാന്‍ഗാലിനെ പുറത്താക്കുമെന്നു ക്ലബ് സൂചന നല്‍കിയിരുന്നു. ഇതിനു പുറമേ മുന്‍ ചെല്‍സി കോച്ച് ഹോസെ മൗറീഞ്ഞോയുമായി ക്ലബ് അധികൃതര്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ടീമിന് എഫ്.എ കപ്പ് നേടിക്കൊടുത്ത അടുത്തദിവസം തന്നെയാണ് വാന്‍ഗാലിന്റെ പുറത്തുപോക്ക് എന്നതാണ് കളിപ്രേമികളെ ഞെട്ടിച്ചത്. മൂന്നുവര്‍ഷത്തെ കരാറില്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് വാന്‍ഗാലിന്റെ അപ്രതീക്ഷിത പുറത്താകല്‍. 6.4 മില്യണ്‍ യൂറോയായിരുന്നു വാന്‍ഗാലിന്റെ പ്രതിവര്‍ഷ പ്രതിഫലം.
അതേസമയം രണ്ടുവര്‍ഷത്തിനിടയില്‍ ഒരു ടീം എന്ന നിലയില്‍ മെച്ചപ്പെടാന്‍ ക്ലബിന് സാധിച്ചിട്ടില്ലെന്നും ഈ കാലയളവില്‍ ക്ലബിലെ കളിക്കാരുമായുള്ള സൗഹൃദാന്തരീക്ഷം കോച്ചിന് നഷ്ടമായെന്നും പരാതിയുണ്ട്. എന്നാല്‍ ടീമില്‍ വാന്‍ഗാലിന്റെ സഹപരിശീലകനായ റയാന്‍ ഗിഗ്‌സിന്റെ കാര്യത്തില്‍ ക്ലബ് തീരുമാനങ്ങളെടുത്തിട്ടില്ല. മറ്റു കോച്ചിങ് അംഗങ്ങളുടെ കാര്യത്തില്‍ വരുംദിവസങ്ങളില്‍ തീരുമാനമെടുത്തേക്കും. വാന്‍ഗാലിന് പകരക്കാരനായി മൗറീഞ്ഞോ തന്നെ വരുമെന്നാണ് ക്ലബ് നല്‍കുന്ന സൂചന. ഇക്കാര്യം ഇന്ന് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.