2017 November 21 Tuesday
ജീവിത ഭയത്തില്‍ നിന്നാണ് മരണ ഭയമുണ്ടാകുന്നത്. പൂര്‍ണനായി ജീവിക്കുന്ന മനുഷ്യന്‍ ഏത് നേരത്തും മരിക്കാന്‍ തയാറായിരിക്കും.
മാര്‍ക് ടൈ്വന്‍

മാജിക്കിനെ കലോത്സവ മത്സര ഇനമാക്കുന്നതിനെതിരേ പ്രതിഷേധം

 

മലപ്പുറം: മാജിക്കിനെ സ്‌കൂള്‍ കലോത്സവ മത്സര ഇനമാക്കുന്നതിനെതിരേ മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ്കുമാര്‍. ഇതിനെതിരേയുള്ള പരാതി വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവര്‍ക്കു നല്‍കിയതായി അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍തലത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. മാജിക് രഹസ്യ സ്വഭാവം ഉള്ളതാണ്. അത് അവതരിപ്പിക്കാന്‍ കാഴ്ചക്കാരുമായി നിശ്ചിത അകലം ആവശ്യമുള്ളതാണ്. മാജിക്കിലെ തന്ത്രങ്ങള്‍ അടുത്തറിഞ്ഞാല്‍ പിന്നെ ഇതു കണ്ടിരിക്കുന്നതില്‍ അര്‍ഥമില്ല. മാജിക്ക് സ്റ്റേജില്‍ അന്യരെ പ്രവേശിപ്പിക്കുകയോ പിന്നില്‍ നിര്‍ത്തുകയോ ചെയ്യുകയില്ല. യുവജനോത്സവ വേദികളില്‍ ഈ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കഴിയില്ലെന്നും മാജിക്കിനുവേണ്ടി മാത്രം പ്രത്യേക സ്റ്റേജുണ്ടാക്കി മത്സരം നടത്തുകയാണ് വേണ്ടതെന്നും ഇങ്ങനെ നടത്തിയാല്‍ മാജിക്കിന് കൂടുതല്‍ ജനപ്രീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.