2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മാഗ്‌ന കാര്‍ട്ട മുതലുള്ള ക്രൈസ്തവ നിയമ പാരമ്പര്യങ്ങളുടെ പ്രസരണമാണ് ഇന്ത്യന്‍ ഭരണഘടനയെ ജ്വലിപ്പിക്കുന്നത്

സെബാസ്റ്റിയന്‍ പോള്‍

കാനന്‍ നിയമത്തെ പരിഹസിക്കുകയും വിലയിടിച്ച് കാണുകയും ചെയ്യുന്ന മാധ്യമജഡ്ജിമാരും കെമാല്‍ പാഷ ഉള്‍പ്പെടെയുള്ള കോടതി ജഡ്ജിമാരും ഒരു കാര്യം മനസിലാക്കണം. നമ്മുടെ നിയമത്തിന്റെ ആധാരശിലയായ ആംഗ്ലോസാക്‌സണ്‍ നിയമത്തിന്റെ പ്രധാനപ്പെട്ട പ്രഭവകേന്ദ്രങ്ങളിലൊന്നാണ് കാനന്‍ നിയമം. വിവേകമഖിലവും നമ്മുടെ പാര്‍ലമെന്റിലും ജുഡീഷ്യറിയിലും നിക്ഷിപ്തമായിരിക്കുന്നുവെന്ന നിലപാട് ചരിത്രബോധത്തിന്റെ അഭാവത്തില്‍ മാത്രമാണ് ന്യായീകരിക്കപ്പെടുന്നത്. മാഗ്‌ന കാര്‍ട്ട എഴുതപ്പെട്ടത് കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ അരമനയിലായിരുന്നു. മാഗ്‌ന കാര്‍ട്ട മുതലുള്ള ക്രൈസ്തവ നിയമ പാരമ്പര്യങ്ങളുടെ പ്രസരണമാണ് ഇന്ത്യന്‍ ഭരണഘടനയെ ജ്വലിപ്പിക്കുന്നത്. അതിന്റെ നിരാസം നമ്മെ മനുസ്മൃതിയിലെത്തിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.