2018 December 11 Tuesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ ഒഴിവ്

വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള മഹിളാ സമഖ്യ സൊസൈറ്റി മുഖേന പ്രവര്‍ത്തിക്കുന്ന മഹിളാ ശിക്ഷണ്‍ കേന്ദ്രത്തില്‍ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍, അഡീഷണല്‍ ടീച്ചര്‍ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. എസ്.സി/എസ്.ടി, ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷ മേയ് 15 നകം ലഭിക്കണം. പാലക്കാട്, വയനാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലാണ് ഒഴിവ്. ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ ടീച്ചര്‍ക്ക് ബിരുദവും ബി.എഡും വേണം. 25 നും 40 നും ഇടയിലായിരിക്കണം പ്രായം. പ്രതിമാസം 11,000 രൂപ ഹോണറേറിയം ലഭിക്കും. ബിരുദമാണ് അഡീഷണല്‍ ടീച്ചറുടെ യോഗ്യത. 25നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 9,000 രൂപ ഹോണറേറിയം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും അയയ്ക്കണം. ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ. എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോണ്‍ : 04712348666, 2913212.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.