2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മസൂദിനെ ഭീകരപ്പട്ടിയില്‍ പെടുത്താന്‍ ചൈനയുടെ ഉടക്ക്

ബെയ്ജിങ്: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്റെ ആഗോള ഭീകരപട്ടികയില്‍ പെടുത്താനുള്ള ഇന്ത്യന്‍ നീക്കം ചൈന തടഞ്ഞു. ചൈനയുടെ നടപടിയെ തുടര്‍ന്ന് യു.എന്‍ തീരുമാനം ആറുമാസത്തേക്ക് വൈകും. നേരത്തെ മാര്‍ച്ചിലും ചൈന സാങ്കേതികത തടസ്സം ഉന്നയിച്ച് ഇന്ത്യന്‍ നീക്കം തടഞ്ഞിരുന്നു. ഇതിന്റെ കാലാവധി നാളെ അവസാനിരിക്കെയാണ് വീണ്ടും ചൈന തടസ്സമുന്നയിച്ചത്. ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയുടെ അപേക്ഷയില്‍ ഞങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. രക്ഷാസമിതിയിലെ 15 രാജ്യങ്ങളില്‍ ചൈന മാത്രമാണ് ഇന്ത്യയുടെ ആവശ്യത്തോട് എതിര്‍പ്പുയര്‍ത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.