2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

മഷറാനോ, അഗ്യെറോ വിരമിച്ചു

കോപ്പ ശതാബ്ദി ഫൈനല്‍ തോല്‍വിക്കു പിന്നാലെ ഹാവിയര്‍ മഷറാനോ, കുന്‍ അഗ്യെറോ എന്നീ അര്‍ജന്റീന താരങ്ങളും രാജ്യന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ലയണല്‍ മെസ്സി വിരമിച്ചതായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളും തങ്ങളും അര്‍ജന്റൈന്‍ ജേഴ്‌സി ഉപേക്ഷിക്കുന്നതായി വെളിപ്പെടുത്തിയത്. ബാഴ്‌സലോണയില്‍ മെസ്സിയുടെ സഹ താരമായ മഷറാനോ 129 മത്സരങ്ങളില്‍ അര്‍ജന്റീനയ്ക്കായി കളത്തിലിറങ്ങി. മൂന്നു ഗോളുകള്‍ നേടി. 76 മത്സരങ്ങളാണ് അര്‍ജന്റീനയ്ക്കായി അഗ്യെറോ കളിച്ചത്. 33 ഗോളുകളും താരം നേടി. മാഞ്ചസ്റ്റര്‍ സിറ്റി താരമായ അഗ്യെറോ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മകളുടെ ഭര്‍ത്താവാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.