2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മശാഇര്‍ ട്രെയിന്‍ 68000 ഇന്ത്യക്കാര്‍ക്ക്

മക്ക:  ഈ വര്‍ഷം മശാഇര്‍ ട്രെയിന്‍ ലഭ്യമാകുന്ന ഇന്ത്യന്‍ ഹാജിമാരുടെ കണക്കുകള്‍ വ്യക്തമായി.

ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരില്‍ 68000 തീര്‍ഥാടകര്‍ക്കു മാത്രമേ പുണ്യ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സൗകര്യം ലഭ്യമാകുകയുള്ളൂ.

ബാക്കി വരുന്ന ഇത്രത്തോളമുള്ള ഹാജിമാര്‍ ബസ് മാര്‍ഗവുമായിരിക്കും പുണ്യ നഗരികള്‍ക്കിടയില്‍ യാത്രാ സൗകര്യം ലഭ്യമാകുകയെന്നു ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വ്യക്തമാക്കി.

ഹജ്ജ് കര്‍മ്മങ്ങള്‍ നടക്കുന്ന മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ചു ഹാജിമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നത് മുത്വവ്വിഫിന്റെ ചുമതലയാണ്.

ഈ വര്‍ഷം ഇന്ത്യന്‍ ഹാജിമാര്‍ ഇത്തരത്തിലെ 34 ഏജന്‍സികളുടെ കീഴിലാണ്. ഇതില്‍ മക്തബ് നമ്പര്‍ 26 മുതല്‍ 33 ഒഴികെ  44 വരെയുള്ളവര്‍ക്കാണ് ട്രെയിന്‍ സൗകര്യം ലഭ്യമാകുക.

ബാക്കിയുള്ള പതിനേഴു മക്തബകളിലെ ഹാജിമാര്‍ക്ക് ബസ് സൗകര്യമായിരിക്കും ലഭ്യമാകുക.

താമസ സ്ഥലങ്ങളില്‍ നിന്നും മശാഇര്‍ ട്രെയിന്‍ സ്‌റേഷനുകളിലേക്ക് നടന്നെത്താന്‍ സാധിക്കുന്ന തീര്‍ഥാടകരെയാണ് ട്രെയിന്‍ സൗകര്യത്തിനായി പരിഗണിക്കുന്നത്.

മെട്രോ ട്രെയിന്‍ യാത്രക്കായുള്ള വളകള്‍ രൂപത്തിലുള്ള ടിക്കറ്റുകള്‍ ദുല്‍ഹജ്ജ് ഏഴിന് മുന്‍പായി അതാത് ബ്രാഞ്ചുകളിലെ ഖാദിമുല്‍ ഹുജാജ് വഴി വിതരണം ചെയ്യും.

മറ്റു ഹാജിമാരുടെ യാത്രക്കായി മിച്ചയിനം ബസുകള്‍ തന്നെ വേണമെന്നു ഏജന്‍സികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മര് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.