2018 September 24 Monday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മശാഇര്‍ ട്രെയിന്‍ ആശ്വാസമാകുന്നത് 3.5 ലക്ഷം തീര്‍ഥാടകര്‍ക്ക്

മക്ക: പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മശാഇര്‍ ട്രെയിന്‍ സര്‍വിസ് ഈ വര്‍ഷം ലഭ്യമാകുന്നതു 3.5 ലക്ഷം തീര്‍ഥാടകര്‍ക്ക്. മണിക്കൂറുകളെടുത്തു പോകേണ്ടണ്ട സ്ഥങ്ങളിലേക്കു ചുരുങ്ങിയ സമയത്തിനുള്ളില്‍ എത്താന്‍ കഴിയുന്ന ഈ സര്‍വിസ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഏറെ ആശ്വാസകരമാണ്.
ഇന്ത്യയില്‍നിന്ന് 85,000 തീര്‍ഥാടകര്‍ക്കാണ് ഈ സേവനം ലഭ്യമായത്. 12 ബോഗികളുള്ള 17 ട്രെയിനുകളാണ് മശാഇര്‍ മെട്രോയുടെ ഭാഗമായുള്ളത്. ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്ന അറഫ, മിന, മുസ്ദലിഫ എന്നീ ഇടങ്ങളെ ബന്ധിപ്പിക്കുന്ന മൂന്നു വീതം സ്റ്റേഷനുകള്‍ ബന്ധപ്പെടുത്തിയാണ് സര്‍വിസുകള്‍. പുഷ്-പുള്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മെട്രോയുടെ ഓരോ ബോഗിയിലും അന്‍പതു വീതം സീറ്റുകളാണുള്ളത്.
ദുല്‍ഹിജ്ജ എഴു മുതല്‍ തുടങ്ങിയ മെട്രോ ദുല്‍ഹിജ്ജ 13വരെ പ്രവര്‍ത്തനസജ്ജമായിരിക്കും. മെട്രോ ട്രെയിന്‍ സര്‍വിസ് ലഭ്യമാകാത്തവര്‍ക്ക് അത്യാധുനിക ബസ് സര്‍വിസുകള്‍ ലഭ്യമാണ്. തീര്‍ഥാടകര്‍ക്കു മെട്രോയില്‍ കയറാനും ഇറങ്ങാനും ഓരോ ബോഗിയിലും അഞ്ചുവീതം ആകെ 60 കവാടങ്ങളാണുള്ളത്.
ട്രെയിന്‍ സര്‍വിസില്‍ അറഫയ്ക്കും മിനായ്ക്കുമിടയിലെ യാത്രാസമയം 13 മിനിറ്റായി ചുരുങ്ങും. 300 മീറ്റര്‍ നീളമുള്ള ട്രെയിനിനകത്തു സ്ഥലങ്ങളും ദിശകളും അറിയാനായി 168 സ്‌ക്രീനുകളും സംവിധാനിച്ചിട്ടുണ്ടണ്ട്. ഡ്രൈവര്‍മാരില്ലാതെ റിമോട്ടില്‍ ഓടുന്ന ട്രെയിനുകളുടെ വേഗത എണ്‍പതു മുതല്‍ 120 കിലോമീറ്റര്‍ വരെയാണ്. 2010ല്‍ പ്രവര്‍ത്തനം തുടങ്ങിയ മെട്രോ ട്രെയിന്‍ സര്‍വിസിനു 2013ല്‍ സഊദി മുനിസിപ്പല്‍ ആന്‍ഡ് റൂറല്‍ അഫയേഴ്‌സിന്റെ ഫിഡിക് സെന്റനറി അവാര്‍ഡും ഓപറേഷന്‍ റിസര്‍ച്ചിലും മാനേജ്‌മെന്റ് സയന്‍സിലും അമേരിക്കന്‍ ആസ്ഥാനമായുള്ള ഫ്രാന്‍സ് എഡില്‍മാന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് കണ്‍സള്‍ട്ടിങ് എന്‍ജിനിയേഴ്‌സിന്റെ കഴിഞ്ഞ നൂറു വര്‍ഷത്തെ മികച്ച എന്‍ജിനിയറിങ് പ്രൊജക്ടായും ഇതു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.