2018 October 21 Sunday
തീവ്രമായ സ്‌നേഹം അളക്കുന്നില്ല കൊടുക്കുക മാത്രമേ ചെയ്യുന്നുള്ളൂ

മഴ; രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

ലണ്ടന്‍: തകര്‍ത്തു പെയ്യുന്ന മഴയെ തുടര്‍ന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ശക്തമായ മഴയായതിനാല്‍ ഇരു ടീമുകളും പരിശീലനത്തിന് പോലും ഇറങ്ങിയില്ല. ചായ സമയം വരെ മഴ തോരുന്നത് കാത്തിരുന്നെങ്കിലും മഴക്ക് ശമനമുണ്ടായില്ല. ലോഡ്‌സിലെ പിച്ചില്‍ വെള്ളം ഒഴുകിപ്പോകുന്നതിന് മതിയായ സൗകര്യങ്ങളുണ്ടെങ്കിലും ശക്തമായ മഴയായതിനാല്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ലഞ്ചിന് പിരിയുമ്പോഴും മഴമാറുമെന്ന വിശ്വാസത്തിലായിരുന്നു ഇരുടീമുകളും. എന്നാല്‍ ലഞ്ചിനു ശേഷവും മഴ നില്‍ക്കാത്തതിനെ തുടര്‍ന്ന് അമ്പയര്‍മാര്‍ ചേര്‍ന്ന് ഒന്നാം ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ബെന്‍ സ്റ്റോക്‌സിനു പകരക്കാരനായി 20 കാരനായ താരം ഒലിവര്‍ പെപ്പെയെ ഇംഗ്ലണ്ട് ടീമിലെത്തിച്ചിരുന്നു. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബോളിങ്ങിനെ തുണക്കുന്ന പിച്ചായതിനാല്‍ ഒരു ബൗളറെ കൂടി ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ 1-0 ത്തിന് ഇംഗ്ലണ്ട് ലീഡ് ചെയ്യുകയാണിപ്പോള്‍. ആദ്യ മത്സരത്തില്‍ 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.