2018 August 17 Friday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

മഴ പറയാതിരുന്നത്

വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ ആര്‍.ഇ.സി കാലിക്കറ്റ്

‘മഴ പറയാതിരുന്നത് ‘ എന്ന ശീര്‍ഷകത്തില്‍ കെ.എം റഷീദ് എഴുതിയ കവിത(ലക്കം 176) ഏറെ ഹൃദ്യമായി തോന്നി. ”പെണ്ണും പുരുഷനും സത്യമാണെങ്കില്‍ പ്രപഞ്ചം സൃഷ്ടിച്ചതാണെന്ന് ” കെ.ആര്‍ മീര എവിടെയോ കുറിച്ചിട്ട വരികള്‍ ഈ കവിത വായിച്ചപ്പോള്‍ മനസിലൂടെ കടന്നുപോയി. അസ്വസ്ഥത സൃഷ്ടിക്കുന്ന പ്രണയ നൊമ്പരങ്ങളാണ് കാവ്യബിന്ദു. നഷ്ടപ്രതാപങ്ങളെ തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നം വിഫലമാവുന്നു, കവി കാലത്തെപ്പോലും കുറ്റപ്പെടുത്തുന്നു. വര്‍ണം, പദം, വാക്യം, ബിംബം, വൃത്തം തുടങ്ങിയ കാവ്യതലങ്ങളിലെല്ലാം കവി നീതി പുലര്‍ത്തിയിട്ടുണ്ട്. സാഹിത്യത്തിന്റെ കേന്ദ്രഭാഷയാണു കവിത, സാഹിത്യത്തിന്റെ അമ്മയും. അതും ഈ കവിതയില്‍ സ്പഷ്ടമാവുന്നു. നന്ദി കവിക്കും ഞായര്‍പ്രഭാതത്തിനും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.