2019 September 17 Tuesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മഴ; ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് മത്സരം ഉപേക്ഷിച്ചു

സതാംപ്ടണ്‍: മഴ കാരണം വീണ്ടും ലോകകപ്പില്‍ മത്സരം ഉപേക്ഷിച്ചു. ഇന്നലെ വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക പോരാട്ടമാണ് ഉപേക്ഷിച്ചത്. മത്സരത്തില്‍ 45 പന്തുകള്‍ മാത്രമാണ് എറിയാന്‍ സാധിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ തുടക്കം ഇത്തവണയും പാളുകയായിരുന്നു. 6 റണ്‍സില്‍ ഹാഷിം അംലയെയും അഞ്ച് റണ്‍സില്‍ മാര്‍ക്രമിനെയും നഷ്ടമായിരുന്നു.
ദക്ഷിണാഫ്രിക്കയുടെ ര@ണ്ട് വിക്കറ്റുകളും ഷെല്‍ഡ്രന്‍ കോട്രെലാണ് വീഴ്ത്തിയത്. ക്വിന്റണ്‍ ഡികോക്ക് 17 റണ്‍സുമായും ഡുപ്ലെസി റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. 7.3 ഓവറില്‍ 29 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റില്‍ നേടുന്ന ആദ്യത്തെ പോയിന്റാണിത്. അതേസമയം ടീമിന് ഇനിയുള്ള എല്ലാ മത്സരവും വെല്ലുവിളിയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News