
എസ്.കെ.എസ്.എസ്.എഫ് സ്വാതന്ത്രദിനാഘോഷ പ്രോഗ്രാം മാറ്റിവച്ചു
മനാമ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി സമസ്ത ബഹ്റൈന്‍ ഘടകവും എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്‍ കമ്മറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ സദസ്സ് ഇന്ന് രാത്രി 9മണിക്ക് മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരളത്തിലുണ്ടായ മഴക്കെടുതിയും പ്രത്യേക സാഹചര്യവും കണക്കിലെടുത്ത് ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് ഇന്ന് (17ന് വെള്ളിയാഴ്ച) നടത്താനിരുന്ന സ്വതന്ത്രദിന പരിപാടി മാറ്റിവെച്ചിട്ടുണ്ടെന്നും ഇതിനു പകരമാണ് ഇന്ന് നടക്കുന്ന പ്രത്യേക പ്രാര്‍ഥന സദസ്സെന്നും മുഴുവന്‍ പ്രവര്‍ത്തകരും വിശ്വാസികളും പ്രാര്‍ത്ഥനാ സദസ്സില്‍ പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി സമസ്തയും എസ്.കെ.എസ്.എസ്.എഫും സംയുക്താമായി കേരളത്തിനകത്തും പുറത്തും പ്രത്യേക ഫണ്ട് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. മുഴുവനാളുകളും ഇതുമായി സഹകരിക്കണമെന്നും പ്രാര്‍ത്ഥനയും ധനസഹായവുമാണ് പ്രവാസികള്‍ക്ക് ഇവിടെ ചെയ്യാനുള്ളതെന്നും ബന്ധപ്പെട്ടവര്‍ ഓര്‍മ്മിപ്പിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0097333450553