2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മഴക്കാലം: ആക്ഷന്‍ പ്ലാനുമായി ദുരന്ത നിവാരണ അതോറിറ്റി

 

തിരുവനന്തപുരം: കൊവിഡ് മഹാമാരിയില്‍ കുടുങ്ങിയ സംസ്ഥാനത്ത് വരാന്‍ പോകുന്ന മഴക്കാലത്തെ നേരിടാന്‍ ആക്ഷന്‍ പ്ലാനുമായി ദുരന്ത നിവാരണ അതോറിറ്റി. രോഗം പകരാതിരിക്കാന്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കുന്നതുള്‍പ്പെടെയുള്ള 101 മാര്‍ഗ നിര്‍ദേശങ്ങളാണ് തയാറക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനത്തില്‍ ചുരുങ്ങിയത് നാല് ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിക്കാന്‍ ആവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി ഇവയുടെ പട്ടിക വില്ലേജ് ഓഫിസര്‍ വഴി ജില്ലാ ഭരണകൂടത്തിന് കൈമാറണം. കെട്ടിടങ്ങളെ നാലായി തിരിച്ചിട്ടുണ്ട്. പൊതുവായ ദുരിതാശ്വാസ ക്യാംപുകള്‍ നടത്താനുള്ള കെട്ടിടങ്ങളാണ് ഒന്നാമത്തെ വിഭാഗത്തില്‍. 60 വയസിന് മുകളിലുള്ളവര്‍ ദുരിതാശ്വാസ ക്യാംപില്‍ എത്തിയാല്‍ അവരെ പ്രത്യേകം താമസിപ്പിക്കാനുള്ളതാണ് രണ്ടാമത്തെ വിഭാഗത്തിലുള്ള കെട്ടിടങ്ങള്‍. കൊവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാറ്റി താമസിപ്പിക്കുവാനായി മുറിയോട് ചേര്‍ന്ന് ശുചിമുറി സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളാണ് മൂന്നാമത്തെ വിഭാഗത്തില്‍.ഹോം ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളെ താമസിപ്പിക്കാന്‍ മുറിയോടു ചേര്‍ന്നു ശുചിമുറി സംവിധാനങ്ങള്‍ ഉള്ള കെട്ടിടങ്ങളാണ് നാലാമത്തെ വിഭാഗത്തില്‍. ഹോം ക്വാറന്റൈന്‍ സമയം കഴിയുന്ന മുറയ്ക്ക്, ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ പൊതു ക്യാംപുകളില്‍ താമസിപ്പിക്കാം. ഒന്ന്, രണ്ട് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങള്‍ ഒരേ ക്യാംപസില്‍ ആകാം. എന്നാല്‍ മൂന്നു, നാല് വിഭാഗങ്ങളിലുള്ള കെട്ടിടങ്ങള്‍ മറ്റൊരു ക്യാംപസില്‍ ആകുന്നതാണ് ഉചിതമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.