2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

മല്ല്യയെ നാടുകടത്താനാവില്ല: ബ്രിട്ടണ്‍

ന്യൂഡല്‍ഹി: കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമസ്ഥനായ വിജയ് മല്ല്യയെ നാടുകടത്താനാവില്ലെന്ന് ബ്രിട്ടണ്‍ ഇന്ത്യയോട്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി കോടികള്‍ വായ്പയെടുത്ത മല്ല്യ അത് തിരിച്ചടയ്ക്കാതെ ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റിനു മുമ്പില്‍ ഹാജരാകാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മല്ല്യ തയ്യാറായിരുന്നില്ല. ഇതിനാല്‍ മല്ല്യയുടെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ മല്ല്യയെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിന്‍മേലാണ് ബ്രിട്ടണ്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
1971ലെ ഇമിഗ്രേഷന്‍ നിയമപ്രകാരം പാസ്‌പോര്‍ട്ട് റദ്ദ് ചെയ്ത വ്യക്തിയെ നാടുകടത്താന്‍ നിയമങ്ങള്‍ എതിരാണെന്നും എന്നാല്‍ നിയമത്തിന് മുന്നില്‍ എത്തിക്കാനുള്ള കാര്യങ്ങള്‍ നിയമപരമായി ചെയ്യാമെന്നും ബ്രിട്ടണ്‍ പറഞ്ഞു. വിവിധ ബാങ്കുകളില്‍ നിന്നായി മല്ല്യ ഏകദേശം 9,400 കോടിയിലധികം രൂപ വായ്പയെടുത്തിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.