2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മല്യയുടെ വായ്പാ തട്ടിപ്പ്; കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യക്കെതിരായ വായ്പാ തട്ടിപ്പ് കേസ് പരിഗണിക്കുന്നത് സുപ്രിം കോടതി ഒന്‍പതിലേക്കു മാറ്റിവച്ചു. എസ്.ബി.ഐയുടെ നേതൃത്വത്തില്‍ മല്യയുടെ വായ്പാ തട്ടിപ്പിനിരയായ ബാങ്കുകള്‍ നല്‍കിയ ഹരജിയിലാണ് തീരുമാനം.

നേരത്തെ ഫെബ്രുവരി 27ന് കേസ് പരിഗണിച്ച് ഇന്നത്തേക്കു മാറ്റിവച്ചിരുന്നു. എന്നാല്‍ ഇന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ മാറ്റുകയാണുണ്ടായത്.

9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതില്‍ ബാങ്കുകള്‍ക്ക് മറുപടി നല്‍കണമെന്ന് ജനുവരി 11 ന് കോടതി ഉത്തരവിട്ടിരുന്നു.

കേസ് നടക്കുന്നതിനിടെ ഇംഗ്ലണ്ടിലേക്കു മുങ്ങിയ മല്യയെ തിരിച്ചു കൊണ്ടുവരണമെന്നും ബാങ്കുകള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.